വൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

കോട്ടയം: അറ്റകുറ്റപ്പണികളുടെയും ടച്ചിങ് ക്ലിയറൻസ് ജോലികളുടെയും ഭാഗമായി ഇന്ന് (ജൂലൈ 27) ജില്ലയിലെ വിവിധ ഇലക്ട്രിക്കൽ സെക്ഷനുകളുടെ പരിധിയിൽ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് കെഎസ്ഇബി അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4

വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ:

Slide 1
Slide 2
Slide 3
Slide 4

പൈക ഇലക്ട്രിക്കൽ സെക്ഷൻ: രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ പാമ്പോലി, കുന്നപ്പള്ളി, കാപ്പുക്കയം, കാരക്കുളം ട്രാൻസ്ഫോർമർ പരിധികൾ.

തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ: രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ ഇല്ലത്തുപ്പറമ്പ്, കളരിത്തറ, വേഷ്ണാൽ ട്രാൻസ്ഫോർമർ പരിധികൾ.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ: രാവിലെ 9 മുതൽ വൈകിട്ട് 5 വരെ മോസ്കോ, പൊൻപുഴ, പഴയ ബ്ലോക്ക്, ഗുഡ്ഷെപ്പേട്, വക്കീൽപടി, പുതുച്ചിറ ട്രാൻസ്ഫോർമർ പരിധികൾ. മാമ്മൂട് മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

Slide 1
Slide 2
Slide 3
Slide 4

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ: ചെറിയാൻ ആശ്രമം, പൂപ്പട, പുളിമൂട്, എ.വി.എം റബ്ബേഴ്സ്, ഗുഡ് ന്യൂസ്, കെ.പി.എൽ, മരിയൻ സെന്റർ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

Slide 1
Slide 2
Slide 3
Slide 4

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ: രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ വെള്ളേക്കളം ട്രാൻസ്ഫോർമർ പരിധിയിൽ പൂർണമായും, മുട്ടത്തുപടി, ഇളംകാവ്, മാത്തൻകുന്ന്, അമ്പലക്കൊടി ട്രാൻസ്ഫോർമർ പരിധികളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ: രാവിലെ 9.30 മുതൽ വൈകിട്ട് 6 വരെ മഠത്തിൽകാവ്, ഷാജി മറിയപള്ളി ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടും.

വൈദ്യുതി മുടങ്ങുന്ന സമയക്രമം കണക്കിലെടുത്ത് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കെഎസ്ഇബി അറിയിച്ചു.