മലപ്പുറം മഞ്ചേരിയിൽ പറമ്പിൽ തലയോട്ടി കണ്ടെത്തി...

കോട്ടയം ബ്യൂറോ

മലപ്പുറം മഞ്ചേരിയിൽ പറമ്പിൽ തലയോട്ടി കണ്ടെത്തി...

മലപ്പുറം: മഞ്ചേരി മാലാംകുളത്ത് വിജനവും ചെങ്കുത്തായതുമായ പ്രദേശത്ത് മനുഷ്യന്റേതെന്ന് സംശയിക്കുന്ന തലയോട്ടി കണ്ടെത്തി. മൂവാറ്റുപുഴ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് തലയോട്ടി കണ്ടെത്തിയത്. പറമ്പിൽ കാട് വെട്ടിത്തെളിക്കുന്നതിനിടെയാണ് തൊഴിലാളികൾ തലയോട്ടി കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് തൊഴിലാളികൾ ഉടൻ തന്നെ മഞ്ചേരി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

Slide 1
Slide 2
Slide 3
Slide 4