കനത്ത മഴ : പാലാ മേഖലയിൽ ജലനിരപ്പ് ഉയരുന്നു; ജാഗ്രത തുടരാൻ നിർദേശം

കനത്ത മഴ : പാലാ മേഖലയിൽ ജലനിരപ്പ് ഉയരുന്നു; ജാഗ്രത തുടരാൻ നിർദേശം

പാലാ വലിയ പാലത്തിലെ വാട്ടർ സ്കെയിലിൽ ഇന്ന് പുലർച്ചെ 4 മണിക്ക് 17 അടി ജലനിരപ്പാണ് രേഖപ്പെടുത്തിയത്. ഏതാനും മണിക്കൂർ മുമ്പ് ഇത് 15 അടിയായിരുന്നു, അതായത് മണിക്കൂറുകൾക്കിടെ ജലനിരപ്പിൽ ഗണ്യമായ വർധനവുണ്ടായി.

അതേസമയം, മൂന്നാനി ഭാഗത്ത് റോഡിന് മുകളിലൂടെ രണ്ടടിയിലേറെ വെള്ളം കയറിയതോടെ യാത്ര അതീവ അപകടകരമായിരിക്കുകയാണ്.

Slide 1
Slide 2
Slide 3
Slide 4

നിലവിൽ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും, മലയോര മേഖലകളിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളത്തെ തുടർന്ന് മീനച്ചിലാറ്റിലെ ജലനിരപ്പ് ഇപ്പോഴും ഉയരുന്ന സാഹചര്യമാണ്. താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും വെള്ളക്കെട്ടുള്ള റോഡുകളിലൂടെയുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്നും അധികൃതർ നിർദേശിക്കുന്നു.