കാഞ്ഞിരപ്പള്ളി–മണിമല റോഡിലെ പഴയിടം കോസ്‌വേ തീരദേശ ഭാഗങ്ങളിൽ വെള്ളപ്പൊക്കം
കനത്ത മഴയെ തുടർന്ന് കാഞ്ഞിരപ്പള്ളി–മണിമല റോഡിലെ പഴയിടം കോസ്‌വേ തീരദേശ ഭാഗങ്ങളിൽ വെള്ളപ്പൊക്ക സാഹചര്യം രൂക്ഷമാകുന്നു. പ്രദേശത്തെ വഴികളിലേക്കും വീടുകളിലേക്കും വെള്ളം കയറിത്തുടങ്ങിയിട്ടുണ്ട്.
പഴയിടം പ്രദേശത്തുള്ളവർ അതീവ ജാഗ്രത പാലിക്കണം. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സ്ഥിതിഗതികൾ ശ്രദ്ധാപൂർവം നിരീക്ഷിക്കുകയും ആവശ്യമായാൽ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാൻ തയ്യാറാകുകയും ചെയ്യുക.




