കനത്ത മഴ: ഇടുക്കിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചു

കനത്ത മഴ: ഇടുക്കിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചു

ഇടുക്കി: ജില്ലയിൽ തുടരുന്ന കനത്ത മഴയും പ്രതികൂല കാലാവസ്ഥയും കണക്കിലെടുത്ത് പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി ജില്ലയിലെ ചില പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.

താൽക്കാലികമായി അടച്ചിട്ടിരിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ:

  • മാട്ടുപ്പെട്ടി ഡാം
  • ബൊട്ടാണിക്കൽ ഗാർഡൻ
  • മുതിരപ്പുഴ വാക്ക് വേ (മുന്നാർ ടൗൺ)
  • റിപ്പിൾ വെള്ളച്ചാട്ടം (ശ്രീനാരായണപുരം)

അനാവശ്യ യാത്രകളും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സന്ദർശനവും ഒഴിവാക്കി ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.