എയിംസ് വെള്ളൂരിലേക്ക്; ആരോഗ്യ വകുപ്പ് ഉന്നതതല സംഘം സ്ഥലം പരിശോധിച്ചു

എയിംസ് വെള്ളൂരിലേക്ക്; ആരോഗ്യ വകുപ്പ് ഉന്നതതല സംഘം സ്ഥലം പരിശോധിച്ചു

വൈക്കം / കടുത്തുരുത്തി: എയിംസ് വെള്ളൂരിലേക്ക് കൊണ്ടുവരുന്നതിനുള്ള പ്രാരംഭ നടപടികളുടെ ഭാഗമായി ആരോഗ്യ വകുപ്പ് ഉന്നതതല സംഘം വെള്ളൂർ കെ.പി.പി.എൽ. പ്രദേശത്ത് സ്ഥലപരിശോധന നടത്തി.

ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷാർമ്മിള മേരി ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ആരോഗ്യ വകുപ്പ് ഡയറക്ടർ കെ.വി. വിശ്വനാഥനും പങ്കെടുത്തു. കെ.പി.പി.എൽ. എം.ഡി. പ്രസാദ് ബാലകൃഷ്ണനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സംഘം നിർദിഷ്ട സ്ഥലങ്ങൾ സന്ദർശിച്ച് വിലയിരുത്തിയത്.

ജനകീയ പ്രതികരണ വേദി കോർഡിനേറ്റർ രാജു തെക്കേക്കാലം തയ്യാറാക്കിയ സ്കെച്ചിന്റെ അടിസ്ഥാനത്തിലാണ് വിവിധ സ്ഥലങ്ങൾ പരിശോധിച്ചത്.

സ്ഥലപരിശോധനയിൽ വൈക്കം എം.എൽ.എ കെ. ബിനിമോൻ, വൈക്കം തഹസിൽദാർ ശ്രീകുമാർ, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യാക്കോസ് തോട്ടത്തിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം സുബിൻ മാത്യു, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവർ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4