കെഎസ്ആർടിസി ബസ് ഇടിച്ച് വഴിയാത്രക്കാരി മരിച്ചു
തൃശൂർ: തൃശൂർ ജില്ലയിലെ പുതുക്കാട്ടിൽ കെഎസ്ആർടിസി ബസ് ഇടിച്ച് വഴിയാത്രക്കാരി മരിച്ചു. കാഞ്ഞൂർ സ്വദേശിനിയായ ബിന്ദു (49) ആണ് മരിച്ചത്.
ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. ഡ്രൈവർക്ക് യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ബസിന്റെ നിയന്ത്രണം നഷ്ടമായെന്നാണ് പ്രാഥമിക വിവരം. തുടർന്ന് നിയന്ത്രണം വിട്ട ബസ് വഴിയാത്രക്കാരിയെ ഇടിച്ച ശേഷം ദേശീയപാതയോരത്തെ ഒരു കടയിലേക്ക് ഇടിച്ചുകയറി നിന്നു.
അപകടത്തിന് പിന്നാലെ ഡ്രൈവർ കുഴഞ്ഞുവീണ നിലയിലായിരുന്നുവെന്നും അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയതായും വിവരമുണ്ട്.





