മണർകാട് വെള്ളക്കെട്ടിൽ വീണ് യുവാവിനെ കാണാതായി; എൻഡിആർഎഫ് തിരച്ചിൽ തുടരുന്നു

മണർകാട് വെള്ളക്കെട്ടിൽ വീണ് യുവാവിനെ കാണാതായി; എൻഡിആർഎഫ് തിരച്ചിൽ തുടരുന്നു

കോട്ടയം: മണർകാട് പറമ്പുകരയിൽ വെള്ളക്കെട്ടിൽ വീണ് യുവാവിനെ കാണാതായി. മണർകാട് പറമ്പുകര പാലൂപറമ്പിൽ ശശിയുടെ മകൻ ശരൺ (35) ആണ് ഒഴുക്കിൽപ്പെട്ടത്.

വീടിനുസമീപത്തെ തോട്ടിലൂടെ ഒഴുകിയെത്തിയ വാട്ടർ ടാങ്ക് കരയ്ക്കടുപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ശരൺ ശക്തമായ ഒഴുക്കിൽപ്പെട്ടത്. സംഭവമറിഞ്ഞെത്തിയ ഫയർ ആൻഡ് റെസ്ക്യൂ സർവീസും നാട്ടുകാരും ചേർന്ന് വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

തുടർന്ന് ദേശീയ ദുരന്ത പ്രതികരണ സേന (എൻഡിആർഎഫ്) സ്ഥലത്തെത്തി തിരച്ചിൽ ഏറ്റെടുത്തു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.