ഓണം ഷോപ്പിംഗിന് തുടക്കമായി: ഇടുക്കിയിൽ ഖാദി സ്‌പെഷ്യൽ മേള
ഇടുക്കി: ഇടുക്കി ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണം ഖാദി സ്‌പെഷ്യൽ വിപണന മേള ഇടുക്കി കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ആരംഭിച്ചു.
മേളയിൽ റെഡിമെയ്ഡ് ഷർട്ടുകൾ, ഷർട്ട് പീസുകൾ, ചുരിദാർ തുണിത്തരങ്ങൾ, സാരികൾ, ബെഡ്ഷീറ്റുകൾ, വിവിധ ഗ്രാമ വ്യവസായ ഉൽപ്പന്നങ്ങൾ എന്നിവയുടെ വിപുലമായ ശേഖരം ഒരുക്കിയിട്ടുണ്ട്.
മേളയോടനുബന്ധിച്ച് സർക്കാർ, അർധസർക്കാർ, ബാങ്ക് ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യവും ലഭ്യമാണ്. കൂടാതെ, ഓരോ 1,000 രൂപയുടെ പർച്ചേസിനും ഒരു സമ്മാനക്കൂപ്പൺ നൽകും. ജില്ലാതലത്തിൽ ആഴ്ചതോറും നടക്കുന്ന നറുക്കെടുപ്പിലൂടെ 3,000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകളും സമ്മാനമായി ലഭിക്കും.
2026 സെപ്റ്റംബർ 25-ന് നടക്കുന്ന സംസ്ഥാനതല മെഗാ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായി ടാറ്റ ടിയാഗോ കാർ, രണ്ടാം സമ്മാനമായി 14 ജില്ലകളിലായി ഓരോ സുസുക്കി ആക്‌സസ് 125 സ്കൂട്ടർ വീതം, മൂന്നാം സമ്മാനമായി 5,000 രൂപയുടെ 30 ഗിഫ്റ്റ് വൗച്ചറുകളും നൽകുമെന്ന് അധികൃതർ അറിയിച്ചു.





