അമ്മത്തൊട്ടിലിൽ ആയിരാമത്തെ കുഞ്ഞെത്തി; പെൺകുഞ്ഞിന് 'സഹസ്ര' എന്ന് പേരിട്ടു

അമ്മത്തൊട്ടിലിൽ ആയിരാമത്തെ കുഞ്ഞെത്തി; പെൺകുഞ്ഞിന് 'സഹസ്ര' എന്ന് പേരിട്ടു

കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം ആസ്ഥാനത്തെ അമ്മത്തൊട്ടിലിൽ ആയിരാമത്തെ കുഞ്ഞെത്തി. അഞ്ച് ദിവസം പ്രായമുള്ള പെൺകുഞ്ഞാണ് ഇന്ന് പുലർച്ചെ 3.30ഓടെ അമ്മത്തൊട്ടിലിൽ എത്തിയത്. കുഞ്ഞിന് 'സഹസ്ര' എന്ന പേരാണ് ശിശുക്ഷേമ സമിതി നൽകിയത്.

2002-ലെ ശിശുദിനത്തിലാണ് തിരുവനന്തപുരം ആസ്ഥാനത്ത് അമ്മത്തൊട്ടിൽ പദ്ധതി ആരംഭിച്ചത്. തുടക്കത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ച ഈ സംരംഭം ഇന്ന് 24 വർഷം പിന്നിടുമ്പോൾ കേരളത്തിലെ 14 ജില്ലകളിലേക്കും വ്യാപിച്ചിരിക്കുകയാണ്.

Slide 1
Slide 2
Slide 3
Slide 4

ഉപേക്ഷിക്കപ്പെടുന്ന നവജാത ശിശുക്കൾക്ക് സുരക്ഷിതമായ അഭയവും സംരക്ഷണവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് അമ്മത്തൊട്ടിൽ പദ്ധതി നടപ്പാക്കുന്നത്. ആയിരാമത്തെ കുഞ്ഞിന്റെ വരവ് പദ്ധതിയുടെ സാമൂഹിക പ്രസക്തി ഒരിക്കൽ കൂടി അടിവരയിടുന്നതായി ശിശുക്ഷേമ സമിതി അറിയിച്ചു.