ആറന്മുള എംഎൽഎ അബിൻ വർക്കിയുടെ കാർ അപകടത്തിൽ പെട്ടു

ആറന്മുള എംഎൽഎ അബിൻ വർക്കിയുടെ കാർ അപകടത്തിൽ പെട്ടു

പത്തനംതിട്ട: പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ ആറന്മുള എംഎൽഎ അബിൻ വർക്കി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. പത്തനംതിട്ട ഓമല്ലൂർ ഷട്ടർമുക്ക് (പുത്തൻപീടിക) സമീപത്ത് കനത്ത മഴയിൽ നിയന്ത്രണം വിട്ടെത്തിയ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

അപകടത്തിൽ എംഎൽഎയ്ക്കും വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർ വിഷ്ണു, ജെറിൻ, അരുൺ എന്നിവർക്കും നിസാര പരിക്കേറ്റു. ഗുരുതര പരിക്കുകളൊന്നുമില്ലെന്നാണ് അധികൃതർ അറിയിച്ചത്.

Slide 1
Slide 2
Slide 3
Slide 4

പരിക്കേറ്റ എംഎൽഎയെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോളെല്ലിന് നിസാര പരിക്കേറ്റതായും രാത്രി തന്നെ സി.ടി. സ്കാൻ ഉൾപ്പെടെയുള്ള പരിശോധനകൾ പൂർത്തിയാക്കിയതായും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചു.

കനത്ത മഴയെ തുടർന്ന് നിയന്ത്രണം വിട്ടെത്തിയ മറ്റൊരു വാഹനം എംഎൽഎയുടെ കാറിലേക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ട് വാഹനങ്ങളുടെയും മുൻഭാഗം പൂർണമായും തകർന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4