കെ.എം. മാണി മെമ്മോറിയൽ പാലാ ജനറൽ ആശുപത്രിയിൽ മോഷണശ്രമം; അന്വേഷണം ആരംഭിച്ചു
പാലാ: കെ.എം. മാണി മെമ്മോറിയൽ പാലാ ജനറൽ ആശുപത്രിയിലെ ക്യാഷ് കൗണ്ടറിൽ മോഷണശ്രമം നടന്നതായി പരാതി. പ്രാഥമിക അന്വേഷണത്തിൽ പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് വിവരം.
രോഗിയുടെ കൂട്ടിരിപ്പുകാരനെന്ന വ്യാജേന ആശുപത്രിക്കുള്ളിൽ പ്രവേശിച്ചയാളാകാം മോഷണശ്രമത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ആശുപത്രി സൂപ്രണ്ടിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പാലാ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രിയിലെയും സമീപ പ്രദേശങ്ങളിലെയും സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് ശേഖരിച്ച് പരിശോധിച്ചുവരികയാണ്. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.





