വാട്സ്ആപ്പ് ടിക്കറ്റിംഗ് സേവനം അവതരിപ്പിച്ച് കെ.എസ്.ആർ.ടി.സി
യാത്രക്കാർക്ക് കൂടുതൽ വേഗത്തിലും ലളിതമായും ടിക്കറ്റ് ബുക്ക് ചെയ്യാൻ എഐ (AI) പിന്തുണയുള്ള വാട്സ്ആപ്പ് ടിക്കറ്റിംഗ് സംവിധാനം കെ.എസ്.ആർ.ടി.സി അവതരിപ്പിച്ചു.
94470 71021 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് സന്ദേശം അയച്ച് യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാനും ആവശ്യമായ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാനും കഴിയും.
അതേസമയം, യാത്രാസംബന്ധമായ സഹായങ്ങൾ, പരാതികൾ, നിർദേശങ്ങൾ എന്നിവയ്ക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കെ.എസ്.ആർ.ടി.സി ടോൾ-ഫ്രീ കസ്റ്റമർ കെയർ നമ്പർ 149 സേവനവും ലഭ്യമാണ്.
ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ ജനസൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് കെ.എസ്.ആർ.ടി.സി പുതിയ എഐ അധിഷ്ഠിത വാട്സ്ആപ്പ് ടിക്കറ്റിംഗ് സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്.





