എസ്.എൻ.ഡി.പി യോഗം വിമലഗിരി ഗുരുസന്നിധി ശാഖയ്ക്ക് പുതിയ ഭരണസമിതി
ഇടുക്കി: എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയനിലെ വിമലഗിരി ഗുരുസന്നിധി ശാഖയുടെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു.
ശാഖാ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് അധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് പി. രാജൻ ഉദ്ഘാടനം ചെയ്തു.
2025-ലെ വരവ്-ചെലവ് കണക്ക്, ബാലൻസ് ഷീറ്റ്, പ്രവർത്തന റിപ്പോർട്ട്, ബജറ്റ് എന്നിവ ശാഖാ സെക്രട്ടറി രവി മുല്ലശ്ശേരി അവതരിപ്പിച്ചു.
തുടർന്ന് നടന്ന ഭരണസമിതി തിരഞ്ഞെടുപ്പിൽ ദാമോദരൻ പുന്നായ്ക്കൽ പ്രസിഡന്റായും ശശി മുകുളേൽ വൈസ് പ്രസിഡന്റായും രവി മുല്ലശ്ശേരി സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. സന്തോഷ് പാലയ്ക്കൽ യൂണിയൻ കമ്മിറ്റി അംഗമായും വി.ജി. സോമൻ, സോമരാജൻ, ദിലീപ് കോക്കാട്ട്, മോഹനൻ ഇരുവായിക്കൽ, അരുണ്‍ കെ. രാജ്, സുമേഷ്, ജിനു തങ്കച്ചൻ കിഴക്കേടത്ത്, ഗീത ഉണ്ണി, സുശീല രവി എന്നിവർ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു.
ശാഖാ പ്രസിഡന്റ് ദാമോദരൻ പുന്നായ്ക്കൽ സ്വാഗതവും വൈസ് പ്രസിഡന്റ് ശശി മുകുളേൽ നന്ദിയും രേഖപ്പെടുത്തി.





