പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി തിരുഹൃദയ കോളജ് ഓഫ് നഴ്സിംഗ്; ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു
വിദ്യാർഥികളിൽ പരിസ്ഥിതി ബോധവത്കരണവും സംരക്ഷണ മനോഭാവവും വളർത്തുക എന്ന ലക്ഷ്യത്തോടെ തിരുഹൃദയ കോളജ് ഓഫ് നഴ്സിംഗിൽ പരിസ്ഥിതി ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു.
പരിപാടിയുടെ ഭാഗമായി പരിസ്ഥിതി സംരക്ഷണ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന ബോധവത്കരണ പോസ്റ്റർ പ്രകാശനം ചെയ്തു. വിദ്യാർഥികളുടെ പങ്കാളിത്തത്തോടെ ദേശീയതല ഓൺലൈൻ ക്വിസ് മത്സരവും സംഘടിപ്പിച്ചു.
തുടർന്ന് വിദ്യാർഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ കോളജ് ക്യാമ്പസിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിദ്യാർഥികളിൽ കൂടുതൽ വളർത്തുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിലും സംഘടിപ്പിക്കുമെന്ന് കോളജ് അധികൃതർ അറിയിച്ചു.
തിരുഹൃദയ കോളജ് ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ, പ്രകൃതിസൗഹൃദ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമായി തുടരുമെന്ന് വ്യക്തമാക്കി..





