ഹിരോഷിമ ദിനം: AIPSO യുദ്ധവിരുദ്ധ സംഗമം സംഘടിപ്പിച്ചു
കോട്ടയം: ഹിരോഷിമ ദിനത്തോടനുബന്ധിച്ച് ഓൾ ഇന്ത്യ പീസ് ആൻഡ് സോളിഡാരിറ്റി ഓർഗനൈസേഷൻ (AIPSO) കോട്ടയം ജില്ലാ കമ്മിറ്റി യുദ്ധവിരുദ്ധ സംഗമം സംഘടിപ്പിച്ചു. AIPSO സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. വി. ബി. ബിനു സംഗമം ഉദ്ഘാടനം ചെയ്തു.
ഇന്നത്തെ സാഹചര്യത്തിൽ യുദ്ധത്തിന്റെ ഭീകരത ഓരോരുത്തരുടെയും അടുക്കള വരെ എത്തിനിൽക്കുകയാണെന്നും, അതിനാൽ സമൂഹത്തിൽ സമാധാനത്തിന്റെ സന്ദേശം ശക്തിപ്പെടുത്താൻ വലിയ ജനകീയ യുദ്ധവിരുദ്ധ സംഗമങ്ങൾ അനിവാര്യമാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
AIPSO ജില്ലാ പ്രസിഡന്റ് ഡോ. എ. ജോസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ബൈജു വയലത്ത്, ജില്ലാ സെക്രട്ടറി അഡ്വ. കെ. ആർ. ശ്രീനിവാസൻ, ബി. അശോക്, അഡ്വ. ജിതേഷ് ബാബു, പി. കെ. ആനന്ദകുട്ടൻ, പി. ആർ. ബേബി എന്നിവർ സംസാരിച്ചു.





