പ്രശസ്ത നാടകകൃത്ത് ഷിബു എസ്. കൊട്ടാരം അന്തരിച്ചു

പ്രശസ്ത നാടകകൃത്ത് ഷിബു എസ്. കൊട്ടാരം അന്തരിച്ചു

പ്രശസ്ത നാടകകൃത്തും സംവിധായകനുമായ ഷിബു എസ്. കൊട്ടാരം അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിൽ അധ്യാപകനായിരുന്ന അദ്ദേഹം കോട്ടയം പാലാ നീലൂർ സ്വദേശിയാണ്.

ഫ്രീഡം റോഡ്, പിരാന, കനൽപ്പാത, കർണഭാരം, സ്പാർട്ടക്കസ്, സമയതീരം തുടങ്ങിയ ശ്രദ്ധേയമായ നാടകങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. നാടക രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് 2015ൽ കേരള സംഗീത നാടക അക്കാദമിയുടെ കലാശ്രീ പുരസ്‌കാരം നൽകി ആദരിച്ചിരുന്നു.

Slide 1
Slide 2
Slide 3
Slide 4

2000 മുതൽ 2004 വരെ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഡെപ്യൂട്ടി ഡയറക്ടറായും അദ്ദേഹം പ്രവർത്തിച്ചു. അധ്യാപകൻ, നാടകകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ മലയാള നാടകവേദിക്ക് ശ്രദ്ധേയമായ സംഭാവനകളാണ് ഷിബു എസ്. കൊട്ടാരം നൽകിയത്.

മൃതശരീരം നാളെ രാവിലെ തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിൽ പൊതുദർശനത്തിന് വെച്ച ശേഷം പാലാ നീലൂരിലെ വീട്ടിലേക്ക് കൊണ്ടുപോകും. തുടർന്ന് തിങ്കളാഴ്ച രാവിലെ 10ന് നീലൂർ സെന്റ് സേവ്യേഴ്സ് പള്ളിയിൽ സംസ്കാര ശുശ്രൂഷകൾ നടക്കും.

Slide 1
Slide 2
Slide 3
Slide 4