നിയന്ത്രണം വിട്ട് റോഡിൽ നിന്നും തെന്നി മാറിയ വാൻ ട്രാൻസ്ഫോർമറിന്റെ സുരക്ഷാവേലിയിൽ ഇടിച്ചുനിന്നു. ഒഴിവായത് വൻ അപകടം
കോട്ടയം–പാമ്പാടി: മാന്തുരുത്തിയിൽ റോഡിൽ തെന്നി നിയന്ത്രണം വിട്ട മാരുതി ഇക്കോ വാൻ റോഡരികിലെ KSEB ട്രാൻസ്ഫോർമറിന്റെ സുരക്ഷാവേലിയിൽ ഇടിച്ചുനിന്നു. അപകടത്തിൽ ആർക്കും ഗുരുതര പരുക്കില്ല.
ഇടിയുടെ ആഘാതത്തിൽ ട്രാൻസ്ഫോർമറിന്റെ സംരക്ഷണ വേലി തകരുകയും സമീപത്തെ ഒരു വൈദ്യുതി പോസ്റ്റ് ഒടിയുകയും ചെയ്തു. വാൻ അൽപം കൂടി മുന്നോട്ട് നീങ്ങിയിരുന്നെങ്കിൽ വലിയ ദുരന്തത്തിന് ഇടയാകുമായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയതയും റോഡിലെ അമിതമായ മിനുസവും മൂലം ഈ ഭാഗത്ത് അപകടങ്ങൾ പതിവാണെന്നും നാട്ടുകാർ ആരോപിച്ചു. അപകടസാധ്യത കണക്കിലെടുത്ത് റോഡിന്റെ നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.





