എഴുകുംവയൽ റൂറൽ ലൈബ്രറിയിൽ കർഷകദിനാചരണം ആഗസ്റ്റ് 17ന്

പരിപാടികളുടെ ഭാഗമായി ജനപ്രതിനിധികൾക്ക് സ്വീകരണവും മികച്ച കർഷകരെയും വിദ്യാർഥികളെയും ആദരിക്കലും സംഘടിപ്പിക്കും

എഴുകുംവയൽ റൂറൽ ലൈബ്രറിയിൽ കർഷകദിനാചരണം ആഗസ്റ്റ് 17ന്

എഴുകുംവയൽ റൂറൽ ലൈബ്രറിയുടെ നേതൃത്വത്തിൽ കർഷകദിനാചരണവും ജനപ്രതിനിധികൾക്ക് സ്വീകരണവും മികച്ച കർഷകരെയും വിദ്യാർഥികളെയും ആദരിക്കലും സംഘടിപ്പിക്കും. ആഗസ്റ്റ് 17ന് ഉച്ചയ്ക്ക് രണ്ടിന്  ലൈബ്രറി ഓഡിറ്റോറിയത്തിലാണ് പരിപാടി.

ഉടുമ്പൻചോല എംഎൽഎ അഡ്വ. സേനാപതി വേണു പരിപാടി ഉദ്ഘാടനം ചെയ്യും. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കൽ അധ്യക്ഷത വഹിക്കും. ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗം തിലോത്തമ സോമൻ, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് അംഗം മുകേഷ് മോഹനൻ,എഴുകുംവയൽ നിത്യസഹായ മാതാ ചർച്ച് വികാരി ഫാ. ജോസഫ് ചുനയംമാക്കൽ തുടങ്ങി വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും. മികച്ച കർഷകരെയും വിദ്യാർഥികളെയും ചടങ്ങിൽ ആദരിക്കും.

Slide 1
Slide 2
Slide 3
Slide 4