കഞ്ചാവിന്റെ ഔഷധഗുണങ്ങളെക്കുറിച്ച് ക്ലാസെടുത്ത് വൈറലായ യുവാവ് വീണ്ടും കഞ്ചാവുമായി പിടിയിൽ

കഞ്ചാവിന്റെ ഔഷധഗുണങ്ങളെക്കുറിച്ച് ക്ലാസെടുത്ത് വൈറലായ യുവാവ് വീണ്ടും കഞ്ചാവുമായി പിടിയിൽ

കോട്ടയം: പോലീസിന് കഞ്ചാവിന്റെ ഔഷധഗുണങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന വീഡിയോയിലൂടെ സമൂഹമാധ്യമങ്ങളിൽ വൈറലായ യുവാവ് വീണ്ടും കഞ്ചാവുമായി പിടിയിൽ. പള്ളിക്കത്തോട് ആനിക്കാട് വെസ്റ്റ് കൊടിമറ്റം സ്വദേശി കെ.ഡി. ഷെബിൻ (37) ആണ് ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സംഘവും പള്ളിക്കത്തോട് പോലീസും ചേർന്ന് പിടികൂടിയത്.

നേരത്തെ പള്ളിക്കത്തോട് സി.ഐയും നിലവിൽ മലപ്പുറം ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡി.വൈ.എസ്.പിയുമായ കെ.പി. ടോംസൺ ഷെബിനെ കഞ്ചാവുമായി പിടികൂടിയിരുന്നു. അന്ന് പോലീസുദ്യോഗസ്ഥനോട് കഞ്ചാവിന്റെ ഔഷധഗുണങ്ങളെക്കുറിച്ച് ഷെബിൻ വിശദീകരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

Slide 1
Slide 2
Slide 3
Slide 4

ആ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം ഷെബിൻ വീണ്ടും കഞ്ചാവ് വിൽപ്പന നടത്തുന്നതായി ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യുവിന് രഹസ്യവിവരം ലഭിച്ചു. തുടർന്ന് നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി. യു. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ സംഘം ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു.

വിൽപ്പനയ്ക്കായി കഞ്ചാവുമായി എത്തിയപ്പോഴാണ് പോലീസ് സംഘം ഷെബിനെ പിടികൂടിയത്. ഇയാൾക്ക് കഞ്ചാവ് ലഭിച്ച ഉറവിടം കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4