കട്ടപ്പന ഡി.വൈ.എസ്.പി റെജി എം. കുന്നിപ്പറമ്പന് രാഷ്ട്രപതിയുടെ പോലീസ് മെഡൽ
സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡൽ കട്ടപ്പന ഡി.വൈ.എസ്.പി റെജി എം. കുന്നിപ്പറമ്പൻ മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി. തിരുവനന്തപുരത്ത് നടന്ന സ്വാതന്ത്ര്യദിന പരേഡിനോടനുബന്ധിച്ചാണ് മെഡൽ സമ്മാനിച്ചത്.
കോട്ടയം കറുകച്ചാൽ സ്വദേശിയായ റെജി എം. കുന്നിപ്പറമ്പൻ 2003-ൽ സബ് ഇൻസ്‌പെക്ടറായി കേരള പോലീസിൽ ഔദ്യോഗിക സേവനം ആരംഭിച്ചു. തുടർന്ന് കേരള പോലീസിന്റെ വിവിധ വിഭാഗങ്ങളിൽ ശ്രദ്ധേയമായ സേവനം അനുഷ്ഠിച്ചു. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനിൽ (സി.ബി.ഐ) പോലീസ് ഇൻസ്‌പെക്ടറായി ഡെപ്യൂട്ടേഷനിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
ദീർഘകാലത്തെ സ്തുത്യർഹ സേവനത്തിന് ഗുഡ് സർവീസ് എൻട്രികളും പ്രശംസാപത്രങ്ങളും ഉൾപ്പെടെ 130-ഓളം റിവാർഡുകൾ റെജി എം. കുന്നിപ്പറമ്പന് ലഭിച്ചിട്ടുണ്ട്.
സേവന മികവിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡൽ ലഭിച്ചതോടെ കട്ടപ്പന പോലീസിനും ഇടുക്കി ജില്ലയ്ക്കും അഭിമാനമായി മാറിയിരിക്കുകയാണ് റെജി എം. കുന്നിപ്പറമ്പന്റെ നേട്ടം.





