ചെറുതോണിയിൽ ‘യൂ ഷൈൻ ബ്യൂട്ടി ഹബ്’ പ്രവർത്തനം ആരംഭിച്ചു
ചെറുതോണി: സൗന്ദര്യപരിചരണ രംഗത്ത് പുതിയ അനുഭവം സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെ ചെറുതോണിയിൽ ‘യൂ ഷൈൻ ബ്യൂട്ടി ഹബ്’ പ്രവർത്തനം ആരംഭിച്ചു.
ആയിലിക്കുന്നേൽ ബിൽഡിങ്ങിൽ ആരംഭിച്ച സ്ഥാപനത്തിന്റെ ഉദ്ഘാടനം ഇടുക്കി എം.എൽ.എ റോയ് കെ. പൗലോസ് നിർവഹിച്ചു.
ഇന്ന് രാവിലെ നടന്ന ചടങ്ങിൽ സെന്റ് ജോർജ് ചർച്ച് വാഴത്തോപ്പ് വികാരി റവ. ഫാ. ടോമി ലൂക്ക ആനിക്കുഴിക്കാട്ടിൽ വെഞ്ചരിപ്പ് കർമ്മം നിർവഹിച്ചു.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രമോൾ ജിന്നി, ഇടുക്കി ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത്–ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഫ്രാൻസീസ് അറയ്ക്കപ്പറമ്പിൽ, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. ഉസ്മാൻ, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് അംഗം വിജി കണ്ണൻ, കെ.വി.വി.വി.ഇ.എസ് പ്രസിഡന്റ് ജോസ് കുഴിക്കണ്ടം, കെ.വി.വി.എസ് പ്രസിഡന്റ് സാജൻ കുന്നേൽ, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റ്റി.ഇ. നൗഷാദ്, സിബി തകരപ്പറമ്പിൽ, റോമിയോ സെബാസ്റ്റ്യൻ, കെജെ മാണി തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു .
ആധുനിക സൗന്ദര്യപരിചരണ സേവനങ്ങൾ മികച്ച നിലവാരത്തിൽ ലഭ്യമാക്കുന്നതിനൊപ്പം ഉപഭോക്താക്കൾക്ക് പുതുമയാർന്ന അനുഭവം സമ്മാനിക്കുകയാണ് സ്ഥാപനത്തിന്റെ ലക്ഷ്യം. ചെറുതോണിയിലും സമീപപ്രദേശങ്ങളിലുമുള്ള ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള സൗന്ദര്യപരിചരണ സേവനങ്ങൾ ലഭ്യമാക്കാൻ പുതിയ സംരംഭത്തിന് കഴിയുമെന്ന പ്രതീക്ഷയിലാണ് മാനേജ്മെന്റും ജീവനക്കാരും.
യൂ ഷൈൻ ബ്യൂട്ടി ഹബ്, ആയിലിക്കുന്നേൽ ബിൽഡിങ്, ചെറുതോണി.ബന്ധപ്പെടാൻ: 75589 11615





