ഓണം : ഭക്ഷണ വിഭവങ്ങൾ വിൽക്കാൻ ലൈസൻസ് വേണം; മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

ഓണം : ഭക്ഷണ വിഭവങ്ങൾ വിൽക്കാൻ ലൈസൻസ് വേണം; മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

ഓണാഘോഷത്തിന്റെ ഭാഗമായി വീടുകളിൽ തയ്യാറാക്കുന്ന ഉപ്പേരി, ശർക്കരവരട്ടി, പായസം ഉൾപ്പെടെയുള്ള ഭക്ഷ്യവിഭവങ്ങൾ ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാതെ വിൽക്കുന്നതിനെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മുന്നറിയിപ്പ്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് വകുപ്പ് നിർദേശിച്ചു.

വീടുകളിൽ തയ്യാറാക്കുന്ന ഭക്ഷ്യവിഭവങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്. ഇത് മുതലെടുത്ത് വീടുകളിലും റോഡരികിൽ നിർത്തിയിട്ടിരിക്കുന്ന കാറുകളിലും മറ്റുമായി ഭക്ഷ്യവിഭവങ്ങൾ വിൽക്കുന്നുണ്ട്. എന്നാൽ ഇത്തരം ഭക്ഷണം വിൽക്കുമ്പോൾ ആവശ്യമായ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും ലൈസൻസ്, രജിസ്ട്രേഷൻ വ്യവസ്ഥകളും പാലിക്കണം.

Slide 1
Slide 2
Slide 3
Slide 4

ഓണാഘോഷങ്ങൾ, വിവിധ സംഘടനകളുടെ പരിപാടികൾ, സ്ഥാപനങ്ങളിലെ ഓണസദ്യകൾ തുടങ്ങിയവയ്ക്കായി പാകംചെയ്ത ഭക്ഷണം വാങ്ങുമ്പോൾ ഭക്ഷ്യസുരക്ഷാ വകുപ്പിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിൽനിന്ന് മാത്രമേ വാങ്ങാവൂ. വ്യക്തികളുടെ വിശ്വാസ്യത മാത്രം കണക്കിലെടുത്ത് ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്തവരിൽനിന്ന് ഭക്ഷണം വാങ്ങുന്നത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

പാക്കറ്റ് ഭക്ഷണങ്ങളുടെ പുറത്ത് ഭക്ഷണം പായ്ക്ക് ചെയ്ത തീയതിയും സമയവും രേഖപ്പെടുത്തിയിരിക്കണം. പാൽ ഉൾപ്പെടെയുള്ള ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കുന്ന പായസം വേഗത്തിൽ കേടാകാൻ സാധ്യതയുള്ളതിനാൽ, തയ്യാറാക്കിയ സമയം മുതൽ എത്ര സമയത്തിനുള്ളിൽ ഉപയോഗിക്കണമെന്ന നിർദേശവും പാക്കറ്റിൽ രേഖപ്പെടുത്തണം.

ഭക്ഷണം വിതരണം ചെയ്യുന്നതിനായി ഉപയോഗിക്കുന്ന കണ്ടെയ്നറുകൾ ഗുണനിലവാരമുള്ളതും ഭക്ഷണം സൂക്ഷിക്കാൻ സുരക്ഷിതവുമായിരിക്കണമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് വ്യക്തമാക്കി.

Slide 1
Slide 2
Slide 3
Slide 4

പാലിക്കണം ഇവ

Slide 1
Slide 2
Slide 3
Slide 4
  • ഗുണനിലവാരമില്ലാത്ത പ്ലാസ്റ്റിക് കണ്ടെയ്നറുകളിൽ ഭക്ഷണം പായ്ക്ക് ചെയ്യരുത്.
  • പാത്രങ്ങളും പൊതികളും ഭക്ഷണം സൂക്ഷിക്കാൻ സുരക്ഷിതമായ വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ചതായിരിക്കണം.
  • പാക്കറ്റിൽ വില, അളവ്, ഉപയോഗിച്ച ചേരുവകൾ എന്നിവ വ്യക്തമാക്കണം.
  • പായസം പോലുള്ള വേഗത്തിൽ കേടാകുന്ന ഭക്ഷണങ്ങളുടെ ഉപയോഗ സമയപരിധി രേഖപ്പെടുത്തണം.
  • ഓണസദ്യയ്ക്കും മറ്റ് പരിപാടികൾക്കുമുള്ള ഭക്ഷണം ലൈസൻസോ രജിസ്ട്രേഷനോ ഉള്ള സ്ഥാപനങ്ങളിൽനിന്ന് മാത്രം വാങ്ങണം.