കട്ടപ്പന നഗരസഭയിൽ സ്വച്ഛതാ ഹി സേവ 2026 ക്യാമ്പയിന് തുടക്കം

കട്ടപ്പന നഗരസഭയിൽ സ്വച്ഛതാ ഹി സേവ 2026 ക്യാമ്പയിന് തുടക്കം

കട്ടപ്പന: കേന്ദ്രസർക്കാരിന്റെ സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി കട്ടപ്പന നഗരസഭയിൽ ‘സ്വച്ഛതാ ഹി സേവ 2026’ പതിനഞ്ച് ദിന കർമ പരിപാടികൾക്ക് തുടക്കമായി. സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ ‘സ്വച്ഛതാ ഹി സേവ, സ്വച്ഛതാ മേം സഹഭാഗിത, സ്വച്ഛ ഭാരത്, വികസിത് ഭാരത്’ എന്ന പ്രമേയത്തിലാണ് ക്യാമ്പയിൻ നടക്കുന്നത്.

നഗരസഭാ ചെയർമാൻ ജോയി വെട്ടിക്കുഴി  പരിപാടികൾ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർമാർ, ആരോഗ്യ വിഭാഗം ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ, ക്രൈസ്റ്റ് കോളേജ് സോഷ്യൽ വർക്ക് വിഭാഗം വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4

ക്യാമ്പയിന്റെ ഭാഗമായി നഗരത്തിലെ ശുചീകരണ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനും നഗരസൗന്ദര്യവത്കരണത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നതിനുമാണ് നഗരസഭ ലക്ഷ്യമിടുന്നത്. ടൗൺ, ബസ് സ്റ്റാൻഡ്, മാർക്കറ്റ്, കല്യാണത്തണ്ട് ടൂറിസം കേന്ദ്രം തുടങ്ങിയ സ്ഥലങ്ങളിൽ പ്രത്യേക ശുചീകരണ പ്രവർത്തനങ്ങൾ നടത്തും.

വിദ്യാർഥികൾക്കായി മാലിന്യ സംസ്കരണ പ്ലാന്റ് സന്ദർശനം സംഘടിപ്പിച്ച് മാലിന്യങ്ങളുടെ ഉറവിടതല വേർതിരിവിനെക്കുറിച്ച് ബോധവത്കരണം നൽകും. ശുചീകരണ തൊഴിലാളികൾക്കും പരിസര ശുചീകരണത്തിൽ ഏർപ്പെടുന്നവർക്കുമായി മെഡിക്കൽ ക്യാമ്പും സുരക്ഷാ ഉപകരണ വിതരണവും നടത്തും.

Slide 1
Slide 2
Slide 3
Slide 4

ശുചിത്വ സന്ദേശം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ശുചിത്വ ബോധവത്കരണ റാലി, ഭവന സന്ദർശനം, കായിക മത്സരങ്ങൾ, ബോധവത്കരണ ക്ലാസുകൾ തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കും.

Slide 1
Slide 2
Slide 3
Slide 4

ഗാർഹിക മാലിന്യ സംസ്കരണ ഉപാധികളുടെ വിതരണം, ‘സ്വച്ഛതാ സെ സമൃദ്ധി’, ‘ഏക് പേഡ് മാ കെ നാം’ പദ്ധതിയുടെ ഭാഗമായി 1000 വൃക്ഷത്തൈകൾ നടൽ എന്നിവയും ക്യാമ്പയിന്റെ ഭാഗമായി നടക്കും. പഴയ പുസ്തകങ്ങൾ, വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ എന്നിവ ശേഖരിച്ച് പുനരുപയോഗത്തിനായി ആർ.ആർ.ആർ (RRR) കേന്ദ്രങ്ങളിൽ എത്തിക്കും. പ്ലാസ്റ്റിക് റീസൈക്ലിംഗ് മേളയും സംഘടിപ്പിക്കും.

ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ സ്വച്ഛ് ഭാരത് ദിവസ് ആയി ആചരിച്ച് പ്രത്യേക കൗൺസിൽ യോഗവും സമാപന സമ്മേളനവും നടത്തും.ക്യാമ്പയിന്റെ ഭാഗമായി നടക്കുന്ന വിവിധ പ്രവർത്തനങ്ങളിൽ നഗരത്തിലെ മുഴുവൻ പൗരന്മാരും വ്യാപാരികളും വിദ്യാർഥികളും വിവിധ സംഘടനകളും സജീവമായി പങ്കാളികളാകണമെന്ന് നഗരസഭ അറിയിച്ചു.