കട്ടപ്പന സെന്റ് ജോർജ് HSS-ൽ SPC യൂണിറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ
കട്ടപ്പന: സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ 2025-2026 അധ്യയനവർഷത്തിൻറെ ഭാഗമായി പുതുതായി ആരംഭിക്കുന്ന സ്റ്റുഡൻറ് പോലീസ് കേഡറ്റ് (SPC) യൂണിറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം ഓഗസ്റ്റ് 8-ന് (നാളെ) നടക്കും. ജലവിഭവവകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ ഉദ്ഘാടനം നിർവഹിക്കും.
കട്ടപ്പന നഗരസഭാ അധ്യക്ഷ ശ്രീമതി ബീന ടോമി അധ്യക്ഷയാവും. സ്കൂൾ അധികൃതരും പൊലീസ് വകുപ്പ് പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും.





