തങ്കമണി പോലീസ് സ്റ്റേഷൻ ; പുതുതായി നിർമ്മിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനം 12 ്ന്

തങ്കമണി പോലീസ് സ്റ്റേഷൻ ; പുതുതായി നിർമ്മിച്ച കെട്ടിടത്തിൻ്റെ  ഉദ്ഘാടനം 12 ്ന്

ഇടുക്കി : തങ്കമണി പോലീസ് സ്‌റ്റേഷനുവേണ്ടി നിർമ്മിച്ചിട്ടുള്ള പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനകർമ്മം 2025 ആഗസ്റ്റ് 12-ാം തീയതി വൈകിട്ട് 3.30 ന് .

Slide 1
Slide 2
Slide 3
Slide 4

കേരളാ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഉദ്ഘാടന കർമ്മം ഓൺലൈനായി നിർവ്വഹിക്കും. ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കും.

സംസ്ഥാന പോലീസ് മേധാവി ശ്രീ. റവാഡ ആസാദ് ചന്ദ്ര ശേഖർ IPS മുഖ്യ പ്രഭാഷണം നടത്തും.ശ്രീ. ഡീൻ കുര്യാക്കോസ് (എം. പി ഇടുക്കി) ശ്രീ. എം.എം മണി (എം.എൽ.എ ഉടുമ്പൻചോല) ശ്രീ. എച്ച്. വെങ്കിടേഷ് IPS (ADGP, Law & Order) ശ്രീ. എസ്. ശ്യാം സുന്ദർ IPS (ADGP South Zone-) ഡോ. സതീഷ് ബിനോ IPS (ബഹു. ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ്, എറണാകുളം റേഞ്ച്) ശ്രീ. സി.വി. വർഗ്ഗീസ് (ജില്ലാ പ്ലാനിംഗ് ബോർഡ് വൈസ് പ്രസിഡന്റ്റ്) ശ്രീമതി. അനുമോൾ ജോസഫ് (പ്രസിഡന്റ്റ്, കാമാക്ഷി ഗ്രാമപഞ്ചായത്ത് ) ശ്രീ. രാരിച്ചൻ നീറണാക്കുന്നേൽ (ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്, ഇടുക്കി ) ശ്രീ. കെ.ജി. സത്യൻ (ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ഇടുക്കി) ശ്രീ ആനന്ദ് സുനിൽകുമാർ (പ്രസിഡന്റ്റ്, ഇരട്ടയാർ ഗ്രാമപഞ്ചായത്ത് ) ശ്രീമതി. ജിൻസി ജോയി (പ്രസിഡന്റ്റ്, മരിയാപുരം ഗ്രാമപഞ്ചായത്ത്) എന്നിവർ യോഗത്തിൽ ആശംസകൾ അർപ്പിച്ചു സംസാരിക്കും.