SPC യൂണിറ്റ് ഉദ്ഘാടനം ഇന്ന്
കട്ടപ്പന സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ഇരട്ടയാര്‍ സെന്റ്. തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും പുതുതായി ആരംഭിച്ച സ്റ്റുഡന്റ് പൊലീസ് കേഡറ്റ് (എസ്പിസി) യൂണിറ്റുകളുടെ ഉദ്ഘാടനം ഇന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും.
രാവിലെ 10 മണിക്ക് കട്ടപ്പന സെന്റ്.ജോര്‍ജ് പാരിഷ്ഹാളില്‍ നടക്കുന്ന പരിപാടിയില്‍ കട്ടപ്പന നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി അധ്യക്ഷത വഹിക്കും.
രാവിലെ 10.30 ന് ഇരട്ടയാര്‍ സെന്റ്. തോമസ് പാരിഷ് ഹാളില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ എം.എം മണി എം.എല്‍.എ അധ്യക്ഷത വഹിക്കും.
ഇരു സ്‌കൂളുകളിലും ആരംഭിക്കുന്ന എസ്പിസി യൂണിറ്റുകളുടെ പദ്ധതി വിശദീകരണം അഡീഷണല്‍ എസ്പി ഇമ്മാനുവേല്‍ പോള്‍ അവതരിപ്പിക്കും.പരിപാടികളില്‍ ത്രിതലപഞ്ചായത്ത് പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.





