കരിമണ്ണൂർ തേക്കിൻകൂപ്പിലെ അഞ്ചു ഗ്രാമങ്ങളിൽ പട്ടയപ്രശ്നം ഗുരുതരമായി തുടരുന്നു

കരിമണ്ണൂർ തേക്കിൻകൂപ്പിലെ അഞ്ചു ഗ്രാമങ്ങളിൽ പട്ടയപ്രശ്നം ഗുരുതരമായി തുടരുന്നു

കരിമണ്ണൂർ പഞ്ചായത്തിലെ കൊച്ചുകൂട്ടക്കല്ല്, കൂട്ടക്കല്ല്, മാങ്ങാത്തൊട്ടി, പഴുപ്ലാവ്, പനനില്‍ക്കുംതൊട്ടി എന്നീ ഗ്രാമങ്ങളിലെ അറുപതോളം കുടുംബങ്ങൾക്കു വർഷങ്ങളായി ഭൂമിക്ക് പട്ടയം ലഭിച്ചിട്ടില്ല.ചിലർക്കു പകുതി ഭൂമിക്കു മാത്രമാണ് പട്ടയമുള്ളത്.

Slide 1
Slide 2
Slide 3
Slide 4

സർ സിപിയുടെ കാലത്ത് നെൽകൃഷി പ്രോത്സാഹനത്തിനായി പതിച്ചുനൽകിയ ഭൂമിയിലാണ് പിന്നീട് കുടിയേറ്റ കുടുംബങ്ങൾ താമസമാക്കിയത്. നെയ്യശേരി വില്ലേജിൽ ഉൾപ്പെട്ട ഈ മേഖലയിൽ വന്യമൃഗശല്യവും യാത്രാസൗകര്യക്കുറവും കടുത്ത പ്രശ്നമായി തുടരുന്നു. കൊച്ചുകൂട്ടക്കല്ലും മാങ്ങാത്തൊട്ടിയും മുഴുവൻ ഒഴിഞ്ഞുപോയപ്പോൾ, മറ്റു ഗ്രാമങ്ങളിൽ മാത്രമാണ് ഇപ്പോഴും കുടുംബങ്ങൾ കഴിയുന്നത്. പട്ടയത്തിനായി അപേക്ഷ നൽകിയിട്ടും റവന്യു വകുപ്പ് നടപടി കൈക്കൊള്ളുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.