ആനച്ചാലിൽ ഫർണിച്ചർ കടയിൽ തീപിടുത്തം
സംഭവം ഇന്ന് പുലർച്ചെ 2 മണിയോടെ
കട പൂർണമായും കത്തി നശിച്ച അവസ്ഥയിലാണ്.മോഡേൺ ഫർണിച്ചർ മാർട്ട് എന്ന സ്ഥാപനത്തിലാണു തീ പിടുത്തം ഉണ്ടായത്.സംഭവ സമയത്ത് 2 ജീവനക്കാർ സ്ഥാപനത്തിൽ ഉണ്ടായിരുന്നു. തീ പടരുന്നത് കണ്ട പരിസര വാസികളാണ് ഇവർക്ക് രക്ഷകരായത്.
മൂന്ന് നില കെട്ടിടത്തിൽ ഫർണിച്ചർ നിർമാണ മുൾപെടെ നടക്കുന്നുണ്ടായിരുന്നു.ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.





