കട്ടപ്പന നഗരസഭക്ക് KSEB യുടെ കത്ത്.. ബസ്സ് സ്റ്റാൻഡ് കവാട നിർമ്മാണം മാറ്റം വരുത്തണം. അപകടങ്ങൾക്ക് മുനിസിപ്പാലിറ്റിക്ക് മാത്രം ഉത്തരവാദിത്വം.

സ്പെഷ്യൽ സ്റ്റോറി

കട്ടപ്പന നഗരസഭക്ക് KSEB യുടെ കത്ത്.. ബസ്സ് സ്റ്റാൻഡ് കവാട നിർമ്മാണം മാറ്റം വരുത്തണം. അപകടങ്ങൾക്ക് മുനിസിപ്പാലിറ്റിക്ക് മാത്രം ഉത്തരവാദിത്വം.

കട്ടപ്പന: കട്ടപ്പന പുളിയന്മല റോഡിൽ പുതിയ ബസ് സ്റ്റാൻഡിലേക്ക് കയറുന്ന വഴിയിൽ നഗരസഭ പുതുതായി സ്ഥാപിച്ച ഇരുമ്പ് കമാനം മാറ്റങ്ങൾ വരുത്തി പൊതുജനങ്ങളുടെയും വൈദ്യുതി വകുപ്പ് ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കണമെന്നും കാണിച്ചാണ്, KSEB നഗരസഭയ്ക്ക് കത്ത് നൽകിയത്.  പ്രസ്തുത കമാനത്തിന്റെ അപകട സാധ്യത കാണിച്ചുകൊണ്ട്  CPI കട്ടപ്പന സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി ശ്രീ ഗിരീഷ് മാലിയിൽ ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടർക്ക് പരാതി നൽകിയിരുന്നു. രണ്ട് ട്രാൻസ്ഫോർമറുകളും,11 കെ വി ലൈനിനോടും ചേർന്ന് അശാസ്ത്രീയമായി നിർമ്മിച്ചിരിക്കുന്നതിനാൽ വലിയ ദുരന്തസാധ്യതയാണെന്നും, ആയതിനാൽ അടിയന്തരമായി സ്ഥലം സന്ദർശിച്ച് കവാടം അഴിച്ചു മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പരാതിയിൽ ആവശ്യപ്പെട്ടു. പിന്നീട് കെഎസ്ഇബി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും നഗരസഭാ സെക്രട്ടറിക്ക് കത്ത് നൽകുകയും ചെയ്യുകയായിരുന്നു.

Slide 1
Slide 2
Slide 3
Slide 4