അഖിലകേരള വടംവലി മത്സരം സെപ്റ്റംബർ 6ന് എഴുകുംവയലിൻ
കേരളാ ജേർണൽ സെൽഫി റിപ്പോർട്ട് : എബി എഴുകുംവയൽ
എഴുകുംവയൽ: പള്ളിക്കവല ശില്‌പശാല ആർട്സ് & സ്പോർട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ 5-മത് അഖില കേരള വടംവലി മത്സരം സെപ്റ്റംബർ 6 ശനിയാഴ്ച വൈകിട്ട് 5.30 മുതൽ നിത്യസഹായമാതാ ദേവാലയ അങ്കണത്തിൽ നടക്കും.
കേരളത്തിലെ പ്രമുഖരായ ഇരുപതോളം ടീമുകൾ മാറ്റുരയ്ക്കും.
കാലാവസ്ഥ പ്രതികൂലമായാലും മത്സരം തടസപ്പെടാതിരിക്കാനുള്ള,വിശാലമായ പന്തൽ, ലൈറ്റ്-സൗണ്ട് സംവിധാനങ്ങൾ എന്നിവ സംഘാടകർ സജ്ജമാക്കിയിട്ടുണ്ട്.
ജില്ലാ വടംവലി അസോസിയേഷൻ ഭാരവാഹികൾ മത്സരങ്ങൾ നിയന്ത്രിക്കും.വിജയികൾക്ക് വിവിധ വ്യക്തികളും സംഘടനകളും സ്പോൺസർ ചെയ്യുന്ന ക്യാഷ് അവാർഡുകളും എവർറോളിങ്ങ് ട്രോഫികളും സമ്മാനിക്കും.
കാണികൾക്ക് പ്രവേശനം സൗജന്യമാണ്. കൂടാതെ സമ്മാന കൂപ്പൺ നറുക്കെടുപ്പിലൂടെ നിരവധി സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.മത്സരശേഷം മുട്ടനാട് കൂട്ടലേലവും ഉണ്ടായിരിക്കും.
അതേ ദിവസം രാവിലെ 8.30 മുതൽ പള്ളിക്കവലയിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ മത്സരങ്ങളും ക്ലബ്ബ് അങ്കണത്തിൽ ഓണപ്പായസ വിതരണവും സമ്മാനദാനവും നടക്കും.





