ആര്‍മി റിക്രൂട്ട്മെന്റ് റാലി; സെപ്തംബര്‍ 10 മുതല്‍ 16 വരെ
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കായി ആര്‍മി റിക്രൂട്ട്മെന്റ് റാലി സെപ്തംബര്‍ 10 മുതല്‍ 16 വരെ നെടുങ്കണ്ടം ഗ്രാമ പഞ്ചായത്ത് സിന്തറ്റിക് സ്റ്റേഡിയത്തില്‍ നടക്കും.
3000ല്‍ അധികം ഉദ്യോഗാര്‍ഥികള്‍ റാലിയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റാലിയില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ പുലര്‍ച്ചെ 4 മണിക്ക് പഞ്ചായത്ത് ടൗണ്‍ ഹാളില്‍ എത്തിച്ചേരണം. അഡ്മിറ്റ് കാര്‍ഡ് സ്‌കാന്‍ ചെയ്തതിനുശേഷം 100 പേരുടെ ബാച്ചുകളായി തിരിച്ച് നെടുങ്കണ്ടം സിന്തറ്റിക് ഗ്രൗണ്ടില്‍ പ്രവേശിപ്പിക്കും. രാവിലെ 5ന് ഫിസിക്കല്‍ ടെസ്റ്റ് ആരംഭിക്കും. ഫിസിക്കല്‍ ടെസ്റ്റില്‍ വിജയിക്കുന്നവര്‍ക്ക് മെഡിക്കല്‍ ടെസ്റ്റും നടത്തും. 120 ആര്‍മി ഉദ്യോഗസ്ഥര്‍ക്കാണ് റിക്രൂട്ട്മെന്റ് റാലിയുടെ നടത്തിപ്പ് ചുമതല.





