കട്ടപ്പന ഓണം : വടംവലി മത്സരം വേദിയിൽ മാറ്റം
നേരത്തെ നിശ്ചയിച്ചിരുന്ന പഴയ ബസ് സ്റ്റാൻഡിൽ നിന്നും സിഎസ്ഐ ഗാർഡനിലോട്ടാണ് മത്സരവേദി മാറ്റിയിരിക്കുന്നത്
കട്ടപ്പന : ഓണത്തിൻറെ ഭാഗമായി സ്കാർഫേസ് സ്പോർട്സ് ക്ലബ്ബിന്റെയും ജെസിഎ കട്ടപ്പനയുടെയും നേതൃത്വത്തിൽ ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന വടംവലി മത്സരത്തിന്റെ വേദി മാറ്റി.
കട്ടപ്പന പഴയ ബസ് സ്റ്റാൻഡിൽ നിന്നും സിഎസ്ഐ ഗാർഡനിലേക്കാണ് മത്സരവേദി മാറ്റിയിരിക്കുന്നത്.
പ്രതികൂല കാലാവസ്ഥ ഉണ്ടായാലും മത്സരങ്ങൾ സുഗമമായി നടത്തുന്നതിനായാണ് സിഎസ്ഐ ഗാർഡനിലെ ഇൻഡോർ സ്റ്റേഡിയത്തിലേക്ക് മത്സരം മാറ്റിയത് എന്ന് സംഘാടകർ അറിയിച്ചു.
ഇന്നു വൈകുന്നേരം നാലു മണി മുതലാണ് മത്സരങ്ങൾ.





