മറയൂരിൽ ലഹരി വിരുദ്ധ-ട്രാഫിക് ബോധവൽക്കരണ ക്ലാസ്

മറയൂരിൽ ലഹരി വിരുദ്ധ-ട്രാഫിക് ബോധവൽക്കരണ ക്ലാസ്

മറയൂർ പോലീസിന്റെ നേതൃത്വത്തിൽ കാന്തല്ലൂർ ഐഎച്ച്ആർഡി കോളേജിൽ ലഹരി വിരുദ്ധ, ട്രാഫിക് അവബോധന ക്ലാസ് സംഘടിപ്പിച്ചു.

മുന്നാർ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ശ്രീ. അലക്സ് ബേബി പരിപാടി ഉദ്ഘാടനം ചെയ്തു. മറയൂർ പോലീസ് എസ്.ഐ. ശ്രീ. ജീമോൻ അഗസ്റ്റിൻ ക്ലാസ് നയിച്ചു.

കോളേജ് അധികൃതർ പരിപാടികൾക്ക് നേതൃത്വം നൽകി.