വികസന സദസ്സ് – ലോഗോ പ്രകാശനം നടത്തി

വികസന സദസ്സ് – ലോഗോ പ്രകാശനം നടത്തി

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വികസന നേട്ടങ്ങളെ ചർച്ച ചെയ്യുന്നതിനായുള്ള വികസന സദസ്സിന്റെ ലോഗോ പ്രകാശനം നടന്നു.

Slide 1
Slide 2
Slide 3
Slide 4

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്, വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളിന് ലോഗോ നൽകി പ്രകാശന കർമ്മം  നിർവഹിച്ചു.ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സെക്രട്ടറി എസ്. ഹരികിഷോർ, തദ്ദേശസ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി.വി. അനുപമ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു

പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ 22ന് രാവിലെ 11 മണിക്ക് തിരുവനന്തപുരത്തെ നിശാഗന്ധി ആഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

കേരളം നേടിയ സർവതലസ്പർശിയായ നേട്ടങ്ങളും വികസന മുന്നേറ്റങ്ങളും സമൂഹത്തിനെ ബോധ്യപ്പെടുത്തുകയും, ഭാവിയിലെ വികസനഗതി തീരുമാനിക്കുന്നതിനായി ജനങ്ങളുടെ ആശയങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുകയും ചെയ്യുന്നതാണ് വികസന സദസ്സിന്റെ പ്രധാന ലക്ഷ്യം.