ഇടുക്കി റവന്യൂ ജില്ലാ ബോക്സിങ് ചാമ്പ്യൻഷിപ്പ് : ഇടിച്ചു നേടി അണക്കര പഞ്ച് ബോക്സിങ് അക്കാദമി താരങ്ങൾ
ഈ അക്കാദമിയിലെ കുട്ടികൾ മാത്രം നേടിയത് 6 സ്വർണവും,1 വെള്ളിയും 1 വെങ്കലവും ഉൾപ്പെടെ 8 മെഡലുകൾ
എൻ ആർ സിറ്റിയിൽ വച്ച് നടന്ന ഇടുക്കി റവന്യൂ ജില്ലാ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മിന്നും പ്രകടനവുമായി അണക്കര പഞ്ച് ബോക്സിങ് അക്കാദമിയിലെ താരങ്ങൾ
വിവിധ വിഭാഗങ്ങളിലായി ,വിവിധ സ്കൂളുകൾക്ക് വേണ്ടി 8 മെഡലുകളാണ് ഈ അക്കാദമിയിലെ കുട്ടികൾ ഇടിച്ച് നേടിയത്.
ജൂനിയർ 81+ വിഭാഗം - ഡോൺ റോയി,60 കിലോയിൽ താഴെ ശ്രീനാഥ്.58 കിലോ വിഭാഗം - ശ്രീഹരി,സീനിയർ 60-64 കിലോ വിഭാഗം - അഭിരാം ജി നായർ,സീനിയർ 60 കിലോയിൽ താഴെ - ഹക്കിം,സീനിയർ 81 മുകളിൽ- അഭിരാം മുരളിദരൻ എന്നിവർ സ്വർണ മെഡലിനു അർഹരായി.
സീനിയർ 60-64 വിഭാഗത്തിൽ ഷാരോൺ വെള്ളിയും 56 കിലോ വിഭാഗത്തിൽ ബിബിൻ ബിജു വെങ്കലവും നേടി..
കണ്ണൂരിൽ വച്ച് നടക്കുന്ന സംസ്ഥാന മത്സരത്തിൽ ഈ അക്കാദമിയിൽ നിന്നും മാത്രം മൂന്ന് താരങ്ങളാണ് ഇടുക്കി ജില്ലക്കായി മത്സരിക്കുന്നത്.
സബ്ജില്ലാ തലത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നെടുങ്കണ്ടം സബ്ജില്ലക്ക് ആണ്





