പ്രഥമ കെ. സി. ജോർജ് നാടക പ്രതിഭാ പുരസ്കാരം നാടകകൃത്ത് എം.ജെ. ആന്‍റണിക്ക്
രണ്ട് തവണ മികച്ച നാടകകൃത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ കെ.സി.ജോർജിന്‍റെ സ്മരണക്കായി കെസി സൗഹൃദ കൂട്ടായ്മയാണ് പുരസ്കാരം ഏർപ്പെടുത്തിയത്.
കെസിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് 23ന് വൈകുന്നേരം നാലിന് കട്ടപ്പന സിഎസ്‌ഐ ഗാർഡനില്‍ നടത്തുന്ന അനുസ്മരണ സമ്മേളനത്തില്‍ പ്രശസ്ത നാടക - സിനിമ നടൻ പ്രമോദ് വെളിയനാട് പുരസ്കാരം സമർപ്പിക്കും.





