KSTA ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പീരുമേട് ഉപജില്ല വിദ്യാഭ്യാസ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ പീരുമേട് വിദ്യാഭ്യാസ ഉപജില്ല ഓഫീസിലേക്ക് അധ്യാപക മാർച്ചും ധർണയും നടത്തി.
കെ എസ് ടി എ ജില്ലാ പ്രസിഡണ്ട് കെ ആർ ഷാജിമോൻ ധർണ്ണ ഉദ്ഘാടനം ചെയ്തു.
കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്നും, അർഹമായ സാമ്പത്തിക വിഹിതം അനുവദിക്കണമെന്നും കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (KSTA) ആവശ്യപ്പെട്ടു.
ധർണക്ക് അഭിവാദ്യമർപ്പിച്ചുകൊണ്ട് ബിന്ദു പി ആർ, ആർ ശങ്കിലി ,പി പോൾ രാജ് എന്നിവർ സംസാരിച്ചു.
ദേശീയ വിദ്യാഭ്യാസ നയം 2020 റദ്ദാക്കണമെന്നും, അധ്യാപകരുടെ ജോലി സംരക്ഷണം ഉറപ്പാക്കുന്നതിനായി കേന്ദ്ര സർക്കാർ നിയമനിർമ്മാണം നടത്തണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.





