വിമുക്തി ഫ്ലാഷ് മോബ് മത്സരം : മൂലമറ്റം സെന്റ്. ജോസഫ്സ് കോളേജ് ജേതാക്കൾ
വിമുക്തി മിഷന്റെ ആഭിമുഖ്യത്തില്‍ ഇടുക്കി ജില്ലയിലെ കോളേജുകളിലെ വിദ്യാർത്ഥികള്‍ക്കായി ലഹരിവിരുദ്ധ ബോധവല്‍ക്കരണാർത്ഥം സംഘടിപ്പിച്ച ' ഫ്ളാഷ് മോബ്' മത്സരത്തില്‍ മൂലമറ്റം സെന്റ്.ജോസഫ്സ് കോളേജ് ജേതാക്കളായി.
സെന്റ്. ജോസഫ്സ് അക്കാദമി ഓഫ് ഹയർ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് രണ്ടാം സ്ഥാനവും, നാടുകാണി ട്രൈബല്‍ ആർട്സ് ആൻഡ് സയൻസ് കോളേജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി





