ഹിമം: ആർട്ട്ക്യാമ്പ് സമാപിച്ചു
കേരള ചിത്രകല പരിഷത്ത് ഇടുക്കി ജില്ലാ കമ്മിറ്റി, ചിന്നാർ "സർഗ്ഗാരാം"സ്പിരിച്ച്യൂൽ & ആർട്ട് കൾച്ചറൽ സെൻട്രൽ വച്ച് നടന്ന രണ്ടു ദിന ചിത്രകാലാ ക്യാമ്പ് സമാപിച്ചു.
ഫാ . ജോബി ചിറക്കൽ മണവാളൻ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. പരീക്ഷത്ത് ജില്ലാ പ്രസിഡണ്ട് ബിജുനിള അധ്യക്ഷത വഹിച്ച ക്യാമ്പ് പ്രമുഖ കാർട്ടൂണിസ്റ്റ് സജി ദാസ് മോഹൻ ക്യുറേറ്റ് ചെയ്തു.
സർഗ്ഗാരാം ഡയറക്ടറും ചിത്രകാരനുമായ ഫ : സാബു തോമസ് മന്നാട മുഖ്യ പ്രഭാഷണം നടത്തി. പ്രമുഖ ശില്പിയും ചിത്രകാരനുമായ ശ്രീ കെ ആർ ഹരിലാൽ, മുതിർന്ന ചിത്രകാരനും അധ്യാപകനുമായിരുന്ന ശ്രീ ജോസ് ആന്റണി, ശിൽപി ജോസ് ടീ ജെ, തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ നയിച്ചു.
തത്സമയ ചിത്രരചന, സ്പീഡ് ആർട്ട്, ആധുനികകാലത്തെ ചിത്രകല, ചിത്രകലയുടെ സാധ്യതകൾ, തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകളും ഡിബേറ്റുകളും നടന്നു. കൂടാതെ ചിത്രപ്രദർശനം, വരച്ച ചിത്രങ്ങളുടെ വിൽപ്പന, തുടങ്ങിയവയും നടന്നു.ജില്ലാ സെക്രട്ടറി ആർട്ടിസ്റ്റ് മോൻസി മാമൂട്ടിൽ, ട്രഷറർ ഷാജി കഞ്ഞിക്കുഴി, പരിഷത്ത് രക്ഷാധികാരിയും മുതിർന്ന ചിത്രകാരനുമായ ശ്രീ ഫ്രസ്കോ മുരളി, ആർട്ടിസ്റ്റ് ജോസഫ് അനുഗ്രഹ, ആർട്ടിസ്റ്റ് ബിനോയി മാവടി തുടങ്ങിയവർ സംസാരിച്ചു.
മികച്ച ക്യാമ്പ് അംഗമായി ശ്രീ രാജേഷ് അഗസ്റ്റിൻ തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനത്തെ വിവിധ മേഖലകളിൽ നിന്നുള്ള ചിത്രകാരായ ശ്രീ ജോമോൻ വൈപ്പിൻ, ശ്രീ ഷിജു ഈ എം. ശ്രീ അനന്തു സാബു, ശ്രീ സുരേഷ് പി ആർ, ശ്രീ വിഘ്നേഷ് ജോമോൻ, തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
MCBS സഭയുടെ കീഴിലാണ്, സർഗ്ഗാരാം സ്പിരിച്ച്യൂൽ ആൻഡ് കൾച്ചറൽ സെന്റർ പ്രവർത്തിക്കുന്നത്. കലാമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സ്വതന്ത്രമായി ഇരിക്കുവാനും, തങ്ങളുടെ സൃഷ്ടികൾ നടത്തുന്നതിനും വേണ്ടി തികച്ചും പരിസ്ഥിതി സൗഹാർദ്ദത്തോടുകൂടിയാണ് സർഗ്ഗാരാം പ്രവർത്തിക്കുന്നത്





