തേക്കടിയിൽ വനം-വന്യജീവി വാരാഘോഷം ഒക്ടോബർ 2 മുതൽ 8 വരെ

തേക്കടിയിൽ വനം-വന്യജീവി വാരാഘോഷം  ഒക്ടോബർ 2 മുതൽ 8 വരെ

വനംവന്യജീവി വകുപ്പിന്റെയും ജനങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ ഈ വർഷവും വിപുലമായ പരിപാടികളോടുകൂടി ഒക്ടോബർ 2 മുതൽ 8 വരെ തേക്കടിയിൽ വനംവന്യജീവി വാരാഘോഷം നടത്തപ്പെടുന്നു.

Slide 1
Slide 2
Slide 3
Slide 4

പരിപാടികളുടെ ഭാഗമായി ഒക്ടോബർ 3, 4, 5 (വെള്ളി, ശനി, ഞായർ) തീയതികളിൽ വിവിധ കലാ–സാഹിത്യ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.

വനം, വന്യജീവി, പരിസ്ഥിതി സംരക്ഷണ സന്ദേശം ഉയർത്തിപ്പിടിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ വർഷത്തെ വന്യജീവി വാരാഘോഷം നടത്തുന്നത്.

പരിപാടികളോടനുബന്ധിച്ച് വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്.

വിവിധ കലാ- സാഹിത്യ മത്സരങ്ങളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ അതാതു സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രത്തോടും രജിസ്ട്രേഷൻ ഫീസോടും കുടി വനശ്രീ ഓഡിറ്റോറിയത്തിൽ പ്രവർത്തിക്കുന്ന സംഘാടക സമിതി ഓഫീ സെപ്റ്റംബർ 25 മുതൽ 30 വരെയുള്ള തീയതികളിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.