ഗിന്നസ് റിക്കോര്‍ഡ് നേടി പീരുമേട് സ്വദേശി
ഉപയോഗശേഷം കളയുന്ന പേപ്പര്‍കപ്പ് ശേഖരിച്ച് ഗിന്നസ് റെക്കോഡ് മറികടന്നു പീരുമേട് സ്വദേശി. ഫോണ്‍കാര്‍ഡ് ശേഖരണത്തിലൂടെ ഗിന്നസ് റിക്കോര്‍ഡ് നേടിയ പീരുമേട് സ്വദേശി സുനില്‍ ജോസഫാണ് ഇത്തവണ വീണ്ടും ഗിന്നസ് റിക്കാര്‍ഡ് ഭേദിച്ചത്.
നിലവില്‍ അമേരിക്കന്‍ സ്വദേശി റാഫേല്‍ ലെവിന്‍ 800 പേപ്പര്‍ കപ്പുകള്‍ ശേഖരിച്ചതാണ് സുനില്‍ 850 കപ്പുകള്‍ ശേഖരിച്ച് പഴങ്കഥയാക്കിയത്.
പീരുമേട് കലുങ്കുങ്കല്‍ റുഫ് ടോപ്പില്‍ നടത്തിയ പ്രദര്‍ശനത്തിലാണ് റെക്കോര്‍ഡ് മറികടന്നത്. വിവിധ അളവിലുള്ള വ്യത്യസ്‌തങ്ങളായ 850 പേപ്പര്‍ കപ്പുകളാണ് ഇദ്ദേഹത്തിൻ്റെ ശേഖരത്തിലുള്ളത്.





