പ്രവാസികൾക്കായി നോര്‍ക്ക റൂട്ട്സിന്റെ സൗജന്യ ഏകദിന സംരംഭകത്വ ശില്പശാല

പ്രവാസികൾക്കായി നോര്‍ക്ക റൂട്ട്സിന്റെ സൗജന്യ  ഏകദിന സംരംഭകത്വ ശില്പശാല

ജില്ലയിലെ പ്രവാസികൾക്കായി നോർക്കാ റൂട്ട്സ്സും സെൻ്റർ ഫോർ മാനേജ്മെൻ്റ് ഡവലപ്പ്മെൻ്റും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ ഏകദിന സംരംഭകത്വ ശില്പശാല സെപ്റ്റംബർ 24 ന് വൈ എം സി എ ഹാളിൽ വച്ച് നടത്തും. രാവിലെ 9:30 മുതലാണ് ശില്പശാല നടത്തപ്പെടുന്നത്.

Slide 1
Slide 2
Slide 3
Slide 4

പ്രവാസികളുടെ പുനരധിവാസത്തിനായി  എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതിയുടേയും മറ്റ് പദ്ധതികളുടേയും സേവനങ്ങളുടേയും വിശദാംശങ്ങള്‍ ശില്പശാലയില്‍ ലഭ്യമാകും. ഉചിതമായ സംരംഭങ്ങൾ തിരഞ്ഞെടുക്കുന്നതിനും പദ്ധതി നടപ്പിലാക്കുന്നതിനാവശ്യമായ സാമ്പത്തിക, നിയമ, മാനേജ്മെൻ്റ് മേഖലകളെ സംബന്ധിച്ചുള്ള മാർഗനിർദ്ദേശങ്ങളും ലഭിക്കും.

താത്പര്യമുള്ള പ്രവാസികൾക്ക് രാവിലെ എത്തി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. വിശദ വിവരങ്ങൾക്ക് സെൻ്റർ ഫോർ മാനേജ്മെൻ്റ് ഡവലപ്പ്മെൻ്റ് ഹെൽപ്പ് ഡെസ്ക്കിലെ 0471 2329738, +91 80-78249505, 9947760745 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. 

താല്‍പര്യമുള്ളവര്‍ക്ക് നോര്‍ക്ക റൂട്ട്സ് വെബ്ബ്സൈറ്റായ www.norkaroots.org സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. പദ്ധതി സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതുമാണ്