കെ സി നാടക പ്രതിഭാ പുരസ്കാരം എം ജെ ആൻറണിക്ക്

കെ സി നാടക പ്രതിഭാ പുരസ്കാരം എം ജെ ആൻറണിക്ക്

നാടക പ്രതിഭ കെസി ജോർജിൻറെ അനുസ്മരണാർത്ഥം ഏർപ്പെടുത്തിയ പ്രഥമ കെ സി ജോർജ് നാടക പ്രതിഭാ പുരസ്കാരം നാടകകൃത്ത് എംജെ ആന്റണിക്ക് സമ്മാനിച്ചു.

Slide 1
Slide 2
Slide 3
Slide 4

10001 രൂപയും പ്രശസ്തി ഫലകവും അടങ്ങുന്ന പുരസ്കാരം പ്രശസ്ത സിനിമ നാടകനടൻ പ്രമോദ് വെളിയനാളിൽ നിന്നും എംജെ ആന്റണി ഏറ്റുവാങ്ങി. 

കട്ടപ്പന സി എസ് ഐ ഗാർഡനിൽ നടന്ന പരിപാടികൾക്ക് കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ശ്രീമതി ബീന ടോമി അധ്യക്ഷത വഹിച്ചു.നാടകകൃത്ത് രാജീവൻ മമ്മിളി അനുസ്മരണ പ്രഭാഷണം നടത്തി.

ഫാ. ജോയി നിരപ്പേൽ, നഗരസഭ കൗൺസിലർമാരായ സിജു ചക്കുംമൂട്ടിൽ, മനോജ് മുരളി, സിജോമോൻ ജോസ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ജോയി വെട്ടിക്കുഴി, വി ആർ സജി, വി ആർ ശശി, രതീഷ് വരകുമല എന്നിവർ സംസാരിച്ചു.

കട്ടപ്പന സിഎസ്ഐ ഗാർഡൻസിൽ നടക്കുന്ന കെ സി അനുസ്മരണ പരിപാടികളുടെ ഭാഗമായി കായംകുളം പീപ്പിൾ തിയറ്റേഴ്സിന്റെ അങ്ങാടിക്കുരുവി എന്ന നാടകവും അരങ്ങേറുന്നു