ട്രാൻസ്‌ഫോര്‍മര്‍ അപകടാവസ്ഥയില്‍
കുട്ടിക്കാനം : കൊട്ടാരക്കര- ഡിണ്ടുക്കല്‍ ദേശീയപാതയില്‍ ട്രാൻസ്‌ഫോർമർ ഉറപ്പിച്ചു നിറുത്തിയ തൂണുകള്‍ ജീർണ്ണിച്ച് ഏതു സമയവും താഴെ വീഴാവുന്ന സ്ഥിതിയില്‍.കുട്ടിക്കാനത്തിന് സമീപമാണ് ട്രാൻസ്‌ഫോർമർ അപകടാവസ്ഥയിൽ ഉള്ളത്.
വർഷങ്ങളായി തടി തൂണിൽ നിർത്തിയിരിക്കുന്ന ട്രാൻസ്ഫോർമർ ഏതു സമയവും നിലം പൊത്താവുന്ന അവസ്ഥയിലാണ്.ഇതിന് സമീപത്ത് കൂടെ കാൽനട യാത്രികരും,വാഹനങ്ങളും ഉൾപെടെ ദിവസേന നൂറു കണക്കിന് ആളുകളാണ് കടന്നു പോകുന്നത്.
വൻ അപകട സാധ്യത നിലനിൽക്കുന്നതിനാൽ തന്നെയും ഈ തടി തൂണുകൾ മാറ്റി കോൺക്രീറ്റ് തൂണുകൾ സ്ഥാപിക്കണം എന്ന് പ്രദേശ വാസികൾ ആവശ്യപ്പെട്ടു.





