വള്ളക്കടവില്‍ തെരുവുനായ ആക്രമണത്തില്‍ കർഷകന് പരിക്ക്

ചിറക്കപ്പറമ്പിൽ അരുണിനാണ് പരിക്കേറ്റത്

വള്ളക്കടവില്‍ തെരുവുനായ ആക്രമണത്തില്‍ കർഷകന് പരിക്ക്

കട്ടപ്പന : കഴിഞ്ഞ ദിവസം രാവിലെ ഏലത്തിന് മരുന്നടിക്കാൻ യന്ത്രസാമഗ്രികള്‍ എടുക്കുന്നതിനിടെയാണ് അരുണിനെ തെരുവുനായ് ആക്രമിച്ചത്.

തെരുവ് നായ ആക്രമണത്തിൽ കൈകള്‍ക്കും നെഞ്ചിനമായി പത്തോളം മുറിവുകളാണ് അരുണിനുള്ളത്. ഉടനെ തന്നെ അരുണിനെ കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ആക്രമണത്തിനുശേഷവും കടി വിടാതെ കടിച്ച്‌ കിടന്ന നായയെ പറമ്പിൽ പണി ചെയ്തുകൊണ്ടിരുന്ന തൊഴിലാളികളാണ് ഓടിച്ചത്. പ്രദേശത്ത് നാളുകളായി തെരുവ് നായ് ശല്യം രൂക്ഷമാണ്.

സ്‌കൂള്‍ വിദ്യാർഥികളടക്കം പേടിച്ചാണ് ഇതുവഴി കടന്നുപോകുന്നത്