കട്ടപ്പന ഗവ.ഐ.ടി.ഐയില്‍ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് നിയമനം നടത്തുന്നു
കട്ടപ്പന : ഗവ. ഐ.ടി.ഐയില്‍ ജൂനിയർ ഇൻസ്ട്രക്ടർ (മെക്കാനിക് മോട്ടോർ വെഹിക്കിള്‍) തസ്തികയിലേയ്ക്ക് ഈഴവ/ബില്ലവ/തീയ്യ വിഭാഗത്തില്‍ നിന്നും നിയമനം നടത്തുന്നതിന് 30ന് രാവിലെ 10 ന് അഭിമുഖം നടക്കും.
ഈ വിഭാഗത്തിലെ ഉദ്യോഗാർത്ഥികളുടെ അഭാവത്തില്‍ ഇ.ഡബ്യൂ.എസ് (മുന്നോക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവർ) വിഭാഗത്തിലുള്ളവരെ പരിഗണിക്കുന്നതാണ്.
മെക്കാനിക് മോട്ടോർ വെഹിക്കിള്‍ ട്രേഡില്‍ എൻ.ടി.സിയും, മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എൻ.എസിയും, ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ആട്ടോമൊബൈല്‍/മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ മൂന്ന് വർഷത്തെ ഡിപ്ലോമ/എഞ്ചിനീയറിങ് ഡിഗ്രി എന്നീ യോഗ്യതയുളളവർക്ക് പങ്കെടുക്കാം.
ബന്ധപ്പെട്ട ട്രേഡില്‍ ക്രാഫ്റ്റ് ഇൻസ്ട്രക്ടർ സർട്ടിഫിക്കറ്റുളള ഉദ്യോഗാർഥികള്‍ക്ക് മുൻഗണന ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04868 - 272216





