നെടുംങ്കണ്ടത്ത് തൊഴിലാളികളുമായി വന്ന ജീപ്പ് മറിഞ്ഞു.
നെടുംങ്കണ്ടം: തമിഴ്‌നാട്ടിൽ നിന്ന് ഏലത്തോട്ടത്തിൽ തൊഴിലാളികളെ കൊണ്ടു വന്ന വാഹനം നെടുംകണ്ടം വാസുകുട്ടൻപാറയ്ക്ക് സമീപം മറിഞ്ഞു. കയറ്റം കയറുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം.
വാഹനത്തിന്റെ ഡോർ വെട്ടിപ്പൊളിച്ചാണ് കുടുങ്ങിയ തൊഴിലാളികളെ പുറത്തെടുത്തത്. പരുക്കേറ്റവർ നെടുംകണ്ടത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരുടെയും നില ഗുരുതരമല്ല





