തോപ്രാംകുടിയിൽ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ് നടത്തപ്പെട്ടു

തോപ്രാംകുടിയിൽ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ് നടത്തപ്പെട്ടു

തോപ്രാംകുടി : ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്കായി പോക്സോ, ഇൻഫർമേഷൻ ടെക്നോളജി ആക്ട് എന്നീ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. മുരിക്കാശ്ശേരി പോലീസ് സബ് ഇൻസ്പെക്ടർ ശ്രീ. കെ.ഡി. മണിയൻ ക്ലാസ് നയിച്ചു.

Slide 1
Slide 2
Slide 3
Slide 4

സ്കൂൾ പിടിഎ വൈസ് പ്രസിഡന്റ് ശ്രീ. രാജീവ്‌ ക്ലാസിന്റെ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീ. വിനോ സ്വാഗതം ആശംസിച്ചു. സീനിയർ സിവിൽ പോലീസ് ഓഫീസർ ജോഫിൽ ജോൺ ആശംസകൾ അർപ്പിച്ചു സംസാരിച്ചു