ഇരട്ടയാർ ഗ്രാമപഞ്ചായത്ത് കേരളോത്സവം നാളെ മുതൽ

ഇരട്ടയാർ ഗ്രാമപഞ്ചായത്ത് കേരളോത്സവം നാളെ മുതൽ

ഇരട്ടയാർ ഗ്രാമ പഞ്ചായത്തിന്റെയും കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെയും സംയുക്താഭിമുഖ്യത്തിൽ കേരളോത്സവം 2025, സെപ്റ്റംബർ 26, 27, 28 തീയതികളിൽ നടക്കും.

കേരളോത്സവത്തിന്റെ ഉദ്ഘാടനം നാളെ, (സെപ്റ്റംബർ 26) രാവിലെ 9 മണിക്ക് ഇരട്ടയാർ ടണൽ സൈറ്റ്‌ വോളിബോൾ ഗ്രൗണ്ടിൽ ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ. ആനന്ദ് സുനിൽ കുമാർ നിർവഹിക്കും. 

നാളെ രാവിലെ 9 മണിക്ക് വോളിബോൾ,11 ന് കബഡി (ടണൽ സൈറ്റ് ഗ്രൗണ്ട്) വൈകിട്ട് 5 മണിക്ക് ഷട്ടിൽ ബാഡ്‌മിൻ്റൺ സിംഗിൾസ് & ഡബിൾസ് (ഇരട്ടയാർ സെൻറ്.തോമസ് സ്റ്റേഡിയം) എന്നിങ്ങനെയാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

27ന് രാവിലെ 9ന് ഇരട്ടയാർ സ്കൂൾ ഗ്രൗണ്ടിൽ വച്ച് ഫുട്ബോൾ,വൈകിട്ട് 5 ന് കിക്ക് ഓഫ് ടർഫ് കട്ടപ്പനയിൽ വച്ച് ക്രിക്കറ്റ് മത്സരങ്ങൾ നടക്കും.

28-ാം തീയതി ഞായറാഴ്ച വനിതാ സാംസ്കാരിക നിലയത്തിൽ വച്ചാണ് കലാ മത്സരങ്ങൾ നടത്തപ്പെടുന്നത്.